യു​​​­​​​.എ​​​സ് എം​​​ബ​​​സി­ ജ​​​റു​​​­​​​സേ​​​­​​​ല​​​മി​​​ൽ 2019 മുതൽ


ജറുസലേം : 2019 അവസാനം ടെൽ‍ അവീവിൽ‍ നിന്നും അമേരിക്കൻ എംബസി ജറുസേലമിലേക്ക് മാറ്റുമെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് പ്രഖ്യാപിച്ചു. ഇറാനുമായുള്ള ആണവക്കരാർ ദുരന്തമാണെന്നും അതിൽ നിന്നു പിന്മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻകാരോടു സമാധാന ചർച്ചയ്ക്കു തയ്യാറാവാനും പെൻസ് നിർദേശിച്ചു.  ഇസ്രയേൽ‍ പാർ‍ലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് മൈക് പെൻ‍സിന്റെ പ്രതികരണം.

അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ് ഇസ്രയേൽ‍. അമേരിക്ക എല്ലാകാലത്തും ഇസ്രയേലിനൊപ്പം നിൽ‍ക്കും. ഇസ്രയേലിന്റെ പോരാട്ടം അമേരിക്കയുടെയും പോരാട്ടമാണെന്നും പെൻസ് പാർ‍ലമെന്റിനെ അഭിസംബോധന ചെയ്ത് പറഞ്ഞു. പാർലമെന്‍റിനെ അഭിസംബോധന ചെയ്തു പെൻസ് നടത്തിയ പ്രഖ്യാപനങ്ങളെ എം.പിമാർ ഹർഷാരവത്തോടെയാണു സ്വീകരിച്ചത്. ജറുസലം പലസ്തീന്‍റെ തലസ്ഥാനമെന്ന ബാനറുമായി എത്തിയ അറബി വംശജരായ ഇസ്രേലി എം.പിമാരെ യോഗത്തിൽ നിന്നു പുറത്താക്കി.

ജറുസേലമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടു അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഡിസംബർ ആറിനു നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് പലസ്തീനിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കിഴക്കൻ ജറുസേലമിനെ ഭാവി പലസ്തീന്‍റെ തലസ്ഥാനമായാണു പലസ്തീൻകാർ കാണുന്നത്. പശ്ചിമേഷ്യൻ പ്രശ്നത്തിൽ ഇനി അമേരിക്കയുടെ മധ്യസ്ഥത അംഗീകരിക്കില്ലെന്നു പലസ്തീൻ നേതാവ് മഹമൂദ് അബ്ബാസ് പ്രതികരിക്കുകയും ചെയ്തു.
അതേസമയം പെൻസിന്റെ ഇസ്രയേൽ‍ സന്ദർ‍ശനത്തിനെതിരെ നിരവധി പലസ്തീൻ അനുകൂലികൾ‍ പാർ‍ലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പലസ്തീൻ ഇസ്രയേൽ‍ പ്രശ്ന പരിഹാരത്തിൽ‍ ഇരട്ടത്താപ്പാണ് അമേരിക്ക കാണിക്കുന്നതെന്നും പ്രതിഷേധക്കാർ‍ ആരോപിച്ചു. പെൻസിന്‍റെ സന്ദർശനത്തിൽ പ്രതിഷേധിക്കാൻ ഇന്നു വെസ്റ്റ്ബാങ്കിൽ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.  ബത്‌ലഹേമിൽ ഏതാനും പലസ്തീൻകാർ പെൻസിന്‍റെ ചിത്രം കത്തിച്ചു. ഗാസയിൽ ഇന്നലെ പൊതുപണിമുടക്കു നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed