നെ­­­ടു­­­ന്പാ­­­ശേ­­­രി­­­ വി­­­മാ­­­നത്താ­­­വളത്തിൽ 54 ലക്ഷത്തി­­­ന്റെ­­­ സ്വർ­­ണം പി­­­ടി­­­ക്കൂടി­­


നെടുന്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്ന് വ്യത്യസ്ത കേസുകളിലായി 54 ലക്ഷം രൂപ വില വരുന്ന 1786 ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇന്നലെ പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയ കാസർഗോഡ് സ്വദേശി 350 ഗ്രാം തൂക്കമുള്ള നാല് സ്വർണക്കട്ടികളാണ് കൊണ്ടുവന്നത്. ബാഗിന്റെ വള്ളിയുടെ ഉള്ളിലാണ് ഇയാൾ സ്വർണമൊളിപ്പിച്ചത്. 10.6 ലക്ഷം രൂപ വില വരും. 

ജിദ്ദയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശി 436 ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടികളാണ് കൊണ്ടുവന്നത്. ഹാൻഡ് മിക്സറിന്റെ ഉള്ളിലൊളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 13.22 ലക്ഷം രൂപ വില വരും. ദുബായിൽ നിന്ന് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് 30 ലക്ഷം രൂപ വില വരുന്ന ഒരു കിലോഗ്രാം സ്വർണക്കട്ടികളും പിടിച്ചെടുത്തു. ഇത് കടത്തിയ യാത്രക്കാരനെ കണ്ടെത്തിയിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed