പത്മാ­വതി­യു­ടെ­ പ്രദർ‍­ശനം തടയാ­നാ­കി­ല്ലെ­ന്ന് സു­പ്രീംകോ­ടതി­


ദീ­പി­ക പദു­ക്കോ­ണി­നെ­ നാ­യി­കയാ­ക്കി­ സഞ്ജയ് ലീ­ലാ­ ബൻസാ­ലി­ സംവി­ധാ­നം ചെ­യ്യു­ന്ന ചി­ത്രം പത്മാ­വതി­യു­ടെ­ പ്രദർ‍­ശനം തടയാ­നാ­വി­ല്ലെ­ന്ന് സു­പ്രീംകോ­ടതി­. സി­നി­മ തടയണമെ­ന്നാ­വശ്യപ്പെ­ട്ട് നൽ‍­കി­യ ഹർ‍­ജി­ സു­പ്രീംകോ­ടതി­ തളളി­. ചി­ത്രത്തിന് ഇതു­വരെ­ സെ­ൻസർ‍­ബോ­ർ‍­ഡ് അനു­മതി­ പോ­ലും കി­ട്ടി­യി­ട്ടില്ലാ­ത്ത സാ­ഹചര്യത്തിൽ‍ ഇക്കാ­ര്യത്തിൽ‍ ഇടപെ­ടാ­നാ­കി­ല്ലെ­ന്നും കോ­ടതി­ വൃ­ക്തമാ­ക്കി­. സി­നി­മയു­മാ­യി­ നി­ലനി­ൽ‍­ക്കു­ന്ന എല്ലാ­വി­ധ വി­വാ­ദങ്ങളും പരി­ശോ­ധി­ക്കാൻ രാ­ജസ്ഥാൻ സർ‍­ക്കാർ‍ കമ്മി­റ്റി­യെ­ നി­യോ­ഗി­ക്കും. കമ്മി­റ്റി­യു­ടെ­ റി­പ്പോ­ർ‍­ട്ട് വന്നതിന് ശേ­ഷമാ­യി­രി­ക്കും പത്മാ­വതി­യു­ടെ­ വി­ധി­യറി­യു­ക.
രൺ‍വീർ‍ സിംഗ്, ഷാ­ഹിദ് കപൂർ‍ തു­ടങ്ങി­യവരാണ് ചി­ത്രത്തി­ലെ­ മറ്റ് അഭി­നേ­താ­ക്കൾ‍. അലാ­വു­ദ്ദീൻ ഖി­ൽ‍­ജി­ക്ക് ചി­റ്റോർ‍ രാ­ജകു­മാ­രി­യാ­യ പദ്മാ­വതി­യോട് തോ­ന്നു­ന്ന പ്രണയമാണ് ചി­ത്രത്തി­ന്‍റെ­ ഇതി­വൃ­ത്തം. ബോ­ളി­വു­ഡി­ലെ­ ഏറ്റവും ചിലവേ­റി­യ ചി­ത്രങ്ങളി­ലൊ­ന്ന് എന്നതും ചി­ത്രത്തിന് വാ­ർ‍­ത്താ­ പ്രാ­ധാ­ന്യം നേ­ടി­കൊ­ടു­ത്തി­രു­ന്നു­. ഡി­സംബർ‍ ഒന്നി­നാണ് ചി­ത്രത്തി­ന്‍റെ­ റി­ലീസ് നി­ശ്ചയി­ച്ചി­രി­ക്കു­ന്നത്. ചരി­ത്രത്തെ­ വളച്ചൊ­ടി­ക്കു­ന്നതാണ് ചി­ത്രമെ­ന്ന് ആരോ­പി­ച്ചാണ് ചി­ത്രത്തി­നെ­തി­രെ­ പ്രതി­ഷേ­ധം ഉയരുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed