സ്കൂൾ വി­ദ്യാ­ർ‍­ത്ഥി­നി­യെ­ പീ­ഡി­പ്പി­ച്ചയാൾ പി­ടി­യി­ൽ‍


എടക്കര: ഒന്‍പതാംക്ലാസ് വിദ്യാർ‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ‍ മൈസൂർ‍ സ്വദേശിപിടിയിൽ. ഉദയഗിരി, കല്യാൺ‍ഗിരി ഇമ്രാ‍‍ പാഷ (19) ആണ് പിടിയിലായത്. സംഭവത്തിലെ ഒന്നാംപ്രതി ഓട്ടോഡ്രൈവർ‍ ചുള്ളിയോട് ചിറക്കൽ‍ ആബിദിനെ സെപ്റ്റംബർ‍ 4−ന് പിടികൂടിയിരുന്നു. ഇയാൾ‍ മഞ്ചേരി സബ് ജയിലിൽ‍ റിമാൻ‍ഡിലാണ്. 

ഓഗസ്റ്റ് 24−ന് ബന്ധുവീട്ടിലേക്ക് പോയ വിദ്യാർ‍ത്ഥിനിയെ നിലന്പൂർ‍ ബസ് സ്റ്റാൻ‍ഡിൽ‍ നിന്നും ഓട്ടോറിക്ഷയിൽ‍ കയറ്റി വിവിധ ലോഡ്ജുകളിൽ‍ എത്തിച്ച് ആബിദ് പീഡിപ്പിച്ചിരുന്നു. തുടർ‍ന്ന് രണ്ടുപേരും മൈസൂരിൽ‍ എത്തി. അവിടെവെച്ച് സുഹൃത്ത് ഇമ്രാൻ കുട്ടിയെ പരിചയപ്പെടുത്തി. ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകി ഇമ്രാനും പീഡിപ്പിച്ചു. മൈസൂരിൽ‍നിന്നും തിരിച്ചെത്തിയ കുട്ടിയെ 30−ന് എടവണ്ണയിൽ‍നിന്നും പോലീസ് കണ്ടെത്തിയിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed