‘ചാ­ലക്കു­ടി­ക്കാ­രൻ ചങ്ങാ­തി­’യെ­ തടസപ്പെ­ടു­ത്താൻ ശ്രമി­ക്കു­ന്നു


കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി താൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയെ തടസപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നതായി സംവിധായകൻ വിനയൻ. ഇപ്പോഴും തന്റെ ചിത്രത്തെ തടസപ്പെടുത്താൻ സംവിധായകൻ ബി. ഉണ്ണികൃഷ്‌ണൻ ശ്രമിക്കുകയാണെന്ന് വിനയൻ ഫേസ്ബുക്കിലൂടെ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. വേദിയിൽ വെച്ചുണ്ടായ ചില പരാമർശങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും വിനയൻ കൈപിടിച്ച് ഉയർത്തിയിരുന്നില്ലെങ്കിൽ മലയാള സിനിമയിൽ ഉണ്ടാകുമായിരുന്നില്ല എന്ന് മല്ലിക സുകുമാരൻ തുറന്നു പറഞ്ഞിരുന്നു. വിനയന് വിലക്കേർ‍പ്പെടുത്തിയ സംഭവത്തിൽ‍ കൂട്ടുചേർ‍ന്നതിൽ‍ മാപ്പ് ചോദിക്കുന്നുവെന്ന് സംവിധായകൻ ജോസ് തോമസും പറഞ്ഞു. ഇത്തരം നല്ല വാക്കുകൾ കൊച്ചു കൊച്ചു സന്തോഷം പകരുന്നു എന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed