പ്രമുഖ ഐ.ടി കന്പനികളിൽ ജീവനക്കാർ കുറഞ്ഞു
ബെംഗളൂരു: ഐ.ടി മേഖലയിലെആശങ്കകൾ കുറയുന്നില്ല. കഴിഞ്ഞ ആറ് മാസത്തിനിെട ആറ് പ്രമുഖ ഐ.ടി. കന്പനികളിൽ നിന്ന് 4157 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏപ്രിൽ മുതൽ സപ്തംബർവരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 60,000ത്തോളം പേർക്ക് പുതുതായി ജോലി ലഭിച്ച സാഹചര്യത്തിലാണിത്. ഐ.ടി വ്യവസായ കൂട്ടായ്മയായ നാസ്കോം നടപ്പു സാന്പത്തികവർഷം ഒന്നരലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കണക്കുകൾ ആശങ്കനിറഞ്ഞതാണെന്ന് ഐ.ടി രംഗത്തുള്ളവർ പറയുന്നു.
ഐ.ടി ഹബ്ബായ ബെംഗളൂരുവിനെയാണ് കൂട്ടപ്പിരിച്ചുവിടൽ ഭീഷണി കൂടുതലായും ബാധിച്ചത്. പ്രമുഖ കന്പനികൾ തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചെറുതും വലുതുമായ നിരവധി കന്പനികൾ തൊഴിൽ നഷ്ടപ്പെട്ടവരുടെ വ്യക്തമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാർച്ച് മുതൽ ഐ.ടി. മേഖലയിൽ നിന്ന് 56,000ത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നർ പറയുന്നത്.
ജീവനക്കാരെ അകാരണമായി പിരിച്ചുവിടുന്നത് തടയുന്നതിനായി കഴിഞ്ഞ ഓഗസ്റ്റിൽ ബെംഗളൂരുവിൽഐ.ടി മേഖലയിലെ ജീവനക്കാർ കർണാടക ഐ.ടി, ഐടീസ് എംപ്ലോ
യീസ് യൂണിയൻ രൂപവത്കരിച്ചിരുന്നു. ഐ.ടി. രംഗത്ത് തൊഴിലാളി യൂണിയൻ രൂപവത്കരിക്കുന്നതിൽ നിലനിൽക്കുന്ന അപ്രഖ്യാപിത വിലക്ക് മറികടന്നാണ് ജീവനക്കാർ സംഘ
ടിച്ചത്.
അമേരിക്കയിലെ എച്ച് 1 ബി വിസ നിയന്ത്രണം, കന്പനികളുടെ ചെലവുചരുക്കൽ, ഓട്ടോമേഷൻ, ക്ലൗഡ് കന്പ്യൂട്ടിംഗ് എന്നിവയാണ് ജീവനക്കാരുടെ എണ്ണത്തിൽ കുറവു
ണ്ടാകാൻ കാരണമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഓട്ടോമേഷൻ ജോലിസാധ്യത ഇല്ലാതാക്കില്ലെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. സോഫ്റ്റ്്വേർ ഡെവലപ്മെന്റ്, സപ്പോർട്ടിംഗ് എന്നീ മേഖലകളിൽ ഓട്ടോമേഷൻ നടപ്പാക്കാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നു. അതേസമയം, 2025 ആകുന്പോഴേക്കും ഐ.ടി രംഗത്ത് പുതുതായി 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് നാസ്കോം അവകാശപ്പെടുന്നത്.
അതേസമയം എക്സിക്യൂട്ടീവ് സേർച്ച് സ്ഥാപനമായ ഹെഡ് ഹണ്ടേഴ്സ് ഇന്ത്യയുടെ കണക്കുപ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒന്നരലക്ഷത്തോളം പേർക്ക് ഐ.ടി. മേഖലയിൽ തൊഴിൽ നഷ്ടപ്പെടുമെന്നാണ് പറയുന്നത്.


