നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങൾ വിശദീകരിച്ച് സർക്കാരിന്റെ വിഡിയോ


ന്യൂഡൽഹി : നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങൾ വിശദീകരിച്ച് കേന്ദ്രസർക്കാരിന്റെ വിഡിയോ പുറത്തിറങ്ങി. നോട്ട് നിരോധന വാർഷികം കേന്ദ്രം ആചരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ഹിന്ദി ഭാഷയിലുള്ള ഏഴു മിനിറ്റിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ബിജെപി സർക്കാർ അധികാരത്തിലെത്തി ആദ്യദിനം തന്നെ കള്ളപ്പണ വേട്ട മോദി സർക്കാർ ആരംഭിച്ചു. കള്ളപ്പണം കണ്ടെത്താൻ ഉയർന്ന മൂല്യമുള്ള നോട്ടുകൾ റദ്ദാക്കണമെന്ന തീരുമാനം ചെറിയ ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും അഴിമതിക്കെതിരെ പോരാടാനും അതിന്റെ ഭാഗമായി വരുന്ന ബുദ്ധിമുട്ടുകൾ അവഗണിക്കാനും ജനങ്ങളും തീരുമാനമെടുത്തെന്നും വിഡിയോയിൽ പറയുന്നു. നോട്ട് നിരോധനം വിജയകരമായിരുന്നുവെന്നു വ്യക്തമാക്കുന്ന കണക്കുകളും വിഡിയോയിൽ പറയുന്നുണ്ട്.

 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed