പ്രണവ് സ്വന്തം വരികൾ പാടുന്നു!
ജീത്തു ജോസഫിന്റെ ആദി എന്ന സിനിമയിലൂടെ നായകനായി രംഗപ്രവേശം ചെയ്യാനൊരുങ്ങുകയാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. ആരാധകർ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിൽ പ്രണവ് ഒരു ഗാനം ആലപിക്കുന്നു എന്നതാണ് പുതിയ വാർത്ത. ചിത്രത്തിന്റെ പശ്ചാത്തലമായി പ്രണവ് സ്വന്തം വരികളിൽ പാടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് ഗാനമായിരിക്കും പ്രണവ് മോഹൻലാൽ പാടുക.
അതേസമയം പ്രണവിന് പരിക്കേറ്റതിനെ തുടർന്ന് ആദിയുടെ ചിത്രീകരണം തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. ഒരു ആക്ഷൻ രംഗത്തിനിടെ കണ്ണാടി പൊട്ടിച്ചപ്പോൾ പ്രണവിന് കൈയ്ക്ക് പരിക്കേൽക്കുകയായിരുന്നു. പ്രണവ് ഇപ്പോൾ വിശ്രമത്തിലാണ്. പരിക്ക് ഭേദമായ ശേഷമേ ഷൂട്ടിംഗ് പുനരാരംഭിക്കൂവെന്ന് സംവിധായകൻ അറിയിച്ചു.


