ഇത് ചരിത്രം, 'ലോക'ക്കും മുകളിൽ 'ദൃശ്യം 3'; റിലീസിന് മുമ്പേ 350 കോടി ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം
ഷീബ വിജയ൯
റിലീസിന് മുമ്പേ 350 കോടി ക്ലബ്ബിൽ എത്തി. ഒരു പ്രാദേശിക ഭാഷാ ഇന്ത്യൻ സിനിമ നിർമാണത്തിലിരിക്കെ ഇത്രയും വലിയ ബിസിനസ്സ് രജിസ്റ്റർ ചെയ്യുന്നത് ഇത് ആദ്യമാണ്. സിനിമയുടെ തിയറ്റർ, ഒ.ടി.ടി., റീമേക്ക്, സാറ്റലൈറ്റ്, ഓവർസീസ്, ഓഡിയോ അവകാശങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ, ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള ചിത്രമായ 'ലോക ചാപ്റ്റർ 1: ചന്ദ്ര' തിയറ്ററുകളിൽ നിന്ന് നേടിയതിനേക്കാൾ കൂടുതൽ വരുമാനം 'ദൃശ്യം 3' നേടിയതായാണ് റിപ്പോർട്ട്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ തിയറ്റർ വിതരണാവകാശങ്ങളും ഡിജിറ്റൽ വിതരണാവകാശങ്ങളും പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി.
daasdsadsa
