ബോളിവുഡില്‍ 700-ഓളം സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി നടന്‍ അക്ഷയ്കുമാര്‍

ശാരിക
മുംബൈ l ബോളിവുഡിലെ ഏകദേശം 700ഓളം വരുന്ന സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയുടെ സെറ്റില്‍ വെച്ച് സ്റ്റണ്ട്മാന്‍ എസ്എം രാജുവിന്റെ ദാരുണമായ മരണത്തെ തുടര്‍ന്നാണ് പുതിയ സംരംഭം. താരത്തിന്റെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നൂറുകണക്കിന് ആക്ഷന്‍ ക്രൂ അംഗങ്ങള്‍ക്ക് ആരോഗ്യ, അപകട പരിരക്ഷ നല്‍കുന്നു.
OMG2, ധടക് 2, ജിഗ്ര തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച പ്രശസ്ത സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് അക്ഷയ് കുമാറിന്റെ നീക്കത്തിന് നന്ദി പറഞ്ഞുകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത് ഇങ്ങനെ: 'അക്ഷയ് സാറിന് നന്ദി, ബോളിവുഡിലെ ഏകദേശം 650 മുതല്‍ 700 വരെ സ്റ്റണ്ട്മാന്‍മാരും ആക്ഷന്‍ ക്രൂ അംഗങ്ങളും ഇപ്പോള്‍ ഇന്‍ഷുറന്‍സിന് കീഴില്‍ വരുന്നു. സെറ്റില്‍ വച്ചോ അല്ലാതെയോ പരിക്ക് സംഭവിച്ചാലും 5 മുതല്‍ 5.5 ലക്ഷം വരെ പണരഹിതമായ വൈദ്യചികിത്സ പോളിസിയില്‍ ഉള്‍പ്പെടുന്നു.''
ജൂലൈ 13നാണ് പാ രഞ്ജിത്തിന്റെ വെട്ടുവം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് മോഹന്‍രാജ് മരണപ്പെടുന്നത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് കാര്‍ സ്റ്റണ്ട് ചെയ്യുന്നതിനിടെയാണ് മോഹന്‍രാജിനു അപകടം സംഭവിച്ചത്. കാര്‍ അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാര്‍ മറിഞ്ഞു വീഴുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍, കാര്‍ ബാലന്‍സ് നഷ്ടപ്പെട്ട് റാമ്പില്‍ നിന്ന് പലതവണ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹന്‍രാജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
setst