മനുഷ്യനെ ചൊവ്വയിലെത്തിക്കും; ഇലോൺ മസ്‌ക്


നാസയ്‌ക്ക് വേണ്ടിയും അല്ലാതേയും ബഹിരാകാശ ദൗത്യം വിജയിപ്പിച്ച് മുന്നേറുന്ന സ്‌പേസ് എക്‌സ് ചൊവ്വാ ദൗത്യത്തിനൊരുങ്ങുന്നു. ഈ ദശകത്തിൽ തന്നെ മനുഷ്യരെ ചൊവ്വയിലെത്തിക്കുമെന്നാണ് ഇലോൺ മസ്‌ക് ഉറപ്പുനൽകുന്നത്. കഴിഞ്ഞ ദിവസവും സ്‌പേസ് എക്‌സ് അന്താരാഷ്‌ട്ര സ്‌പേസ് സ്‌റ്റേഷനിലേക്ക് നാല് ബഹിരാകാശ വിദഗ്ദ്ധരെ നാസയ്‌ക്കായി വിജയകരമായി എത്തിച്ചിരുന്നു.

ഈ ദശകം പൂർത്തിയാകും മുമ്പ് മനുഷ്യരെ തങ്ങൾ ചൊവ്വയിലെത്തിക്കും. ചൊവ്വയിലേക്ക് അതിന് മുമ്പ് അത്യാധുനിക ബഹിരാകാശ കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും എത്തേണ്ടതുണ്ട്. അതിനുള്ള പരിശ്രമം തുടരുകയാണ്. തുടർന്ന് എത്രയും വേഗം സാധാരണക്കാരെ അടക്കം ചൊവ്വയിലെത്തിക്കും. ഇതിന് പരമാവധി ആറു വർഷത്തിൽ കൂടുതലെടുക്കില്ലെന്നാണ് തങ്ങളുടെ കണക്കുകൂട്ടലെന്നും സ്‌പേസ് എകസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഗ്വെയിനേ ഷോട്ട്വെൽ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ സ്‌പേസ് എക്‌സ് ഉടമസ്ഥൻ ഇലോൺ മസ്‌കാണ് ഇതേ കാര്യം ആദ്യം സൂചിപ്പിച്ചത്. ചുവപ്പൻ ഗ്രഹം എന്നും ബഹിരാകാശ സഞ്ചാരികളുടെ സ്വപ്‌ന ലക്ഷ്യമാണ്. അഞ്ചുവർഷത്തിനുള്ളിൽ ദൗത്യം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏറിയാൽ അത് പത്തുവർഷം വരെയാകാം. 

നിലവിൽ ബഹിരാകാശം വരേയും രണ്ടാം ഘട്ടമായി ചൊവ്വയിലേക്കും കുതിക്കാനാകുന്ന മികച്ച വിക്ഷേപണ വാഹനം തയ്യാറായിക്കൊണ്ടി രിക്കുകയാണെന്നും മസ്‌ക് അറിയിച്ചു.

You might also like

Most Viewed