നടിയെ ആക്രമിച്ച കേസ്; കാവ്യയ്‌ക്ക് വീണ്ടും നോട്ടീസ്


നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യാമാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഇന്ന് 11 മണിയ്‌ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് കാവ്യമാധവൻ അന്വേഷണ സംഘത്തെ അറിയിച്ചു.

ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് കാവ്യയ്‌ക്ക് നോട്ടീസ് നൽകുന്നത്. കഴിഞ്ഞ മാസം നോട്ടീസ് നൽകിയെങ്കിലും കാവ്യ ഹാജരായിരുന്നില്ല. വീട്ടിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന നിലപാടിൽ കാവ്യാ മാധവൻ ഉറച്ചു നിന്നതോടെ ക്രൈംബ്രാഞ്ച് പ്രതിസന്ധി നേരിട്ടു. ഇതോടെ കാവ്യയൊഴികെയുള്ള മറ്റ് പ്രതികൾക്ക് നോട്ടീസ് നൽകുകയായിരുന്നു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യേണ്ടതിനാൽ വീട്ടിൽ ചോദ്യം ചെയ്യാൻ സാധിക്കില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചെങ്കിലും കാവ്യ നിലപാടിൽ ഉറച്ചു നിന്നു. അതിനാൽ അന്വേഷണ സംഘം നടിയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. ബാലചന്ദ്രകുമാറിന്റെ മൊഴിയുടേയും, ക്രൈംബ്രാഞ്ചിന് നൽകിയ ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed