കോവിഡ് കാലത്ത് വെട്ടിച്ചുരുക്കിയ ശമ്പളം പുനഃസ്ഥാപിച്ച് റിലയന്‍സ്

മുംബൈ: കോവിഡ് മഹാമാരിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശമ്പളം കുറയ്ക്കുന്ന നടപടി എടുത്തിരുന്നു. എന്നാലിപ്പോള്‍ ശമ്പളം പുനഃസ്ഥാപിച്ച് ബോണസും നല്‍കാനൊരുങ്ങുകയാണ് കമ്പനി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ഹൈഡ്രോ കാര്‍ബണ്‍സ് വിഭാഗം ജീവനക്കാരുടെ ശമ്പളത്തിന്റെ 10 മുതല്‍ 50 ശതമാനം വരെയായിരുന്നു വെട്ടിച്ചുരുക്കിയത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായുള്ള ജീവനക്കാരുടെ ബുദ്ധിമുട്ടുകളില്‍ കൂടെ നില്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിക്കിടയിലും മികവോടെ ജോലി ചെയ്തവര്‍ക്ക് പ്രോത്സാഹനായിട്ടായിരിക്കും ബോണസ് നല്‍കുക. മികച്ച പെര്‍ഫോമന്‍സുകാര്‍ക്ക് ആയിരിക്കും ബോണസ് നല്‍കുക. അടുത്ത വര്‍ഷത്തെ ശമ്പളത്തിലെ വേരിയബ്ള്‍ പേയുടെ 30 ശതമാനം മുന്‍കൂറായി പിന്‍വലിക്കുകയുമാകാം.