ഇന്ത്യയിൽ അഞ്ചാംഘട്ട ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ നവംബര്‍ 30 വരെ തുടരും


ന്യൂഡൽഹി: രാജ്യത്ത് അണ്‍ലോക്ക് അഞ്ച് നവംബര്‍ 30 വരെ തുടരും. കഴിഞ്ഞ മാസം 30ന് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ നവംബർ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലാണ് 78% രോഗികൾ ഉള്ളത്. നിലവിലെ രോഗികളിൽ 15% കേരളത്തിലാണുള്ളത്. കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഡൽഹി സംസ്ഥാനങ്ങളിൽ ഉത്സവ സീസണുകളിൽ രോഗ വ്യാപനം കൂടി. ഈ സംസ്ഥാനങ്ങളിൽ സാഹചര്യം ആശങ്കജനകമാണ്. ഇവിടങ്ങളിൽ കൊവിഡ് നിയന്ത്രണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധനയിൽ വീണ്ടും ഇടിവുണ്ടായതായി രാവിലെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 24 മണിക്കൂറിനിടെ 36,469 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed