ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം തൊഴിലാളി സംഗമം സംഘടിപ്പിച്ചു


ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം മെയ് ദിനത്തോടനുബന്ധിച്ച് തൊഴിലാളി സംഗമം സംഘടിപ്പിച്ചു. കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ വനിതകൾക്ക് വേണ്ടിയാണ് സ്നേഹസ്പർശം പരിപാടി സംഘടിപ്പിച്ചത്. സാമൂഹിക പ്രവർത്തകയായ നൈന മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ഒ.ഐ.സി.സി വനിതാഘടകം പ്രസിഡന്റ് മിനി മാത്യു, സാമൂഹിക പ്രവർത്തക യായ ഹേമ വിശ്വം, മുഹറഖ് മലയാളി സമാജം വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ഏറെ കാലമായി  ബഹ്‌റൈനിൽ ജോലി ചെയ്തു വരുന്ന ഫാത്തിമ ബീവി, ഫാത്തിമ, ചിന്നതായ്, സീനത്ത്, ലിസി എന്നിവരെ ആദരിച്ചു. പങ്കെടുത്തവർക്കെല്ലാം വിവിധ പലവ്യജ്ഞനങ്ങളടങ്ങിയ  സ്നേഹകിറ്റുകളും കൈമാറി. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷൈമില നൗഫൽ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ റഷീദ സുബൈർ നന്ദി പറഞ്ഞു. 

article-image

wasd

You might also like

  • Straight Forward

Most Viewed