കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ വിഷു, ഈദ്, ഈസ്റ്റർ ആഘോഷം നാളെ
                                                            ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായുള്ള വിഷു, ഈദ്, ഈസ്റ്റർ ആഘോഷം നാളെ സെഗയ്യ ഐ മാക് ഹാളിൽ വച്ച് നടക്കും.
അംഗങ്ങളുടെ വിവിധ കലാപരിപാടികൾ കൂടാതെ ബഹ്‌റൈനിലെ കൗമാര പ്രതിഭകൾ ഒരുക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 32281878 അല്ലെങ്കിൽ 34517952 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
രുപരുര
												
										
																	