നവംബറിലും സർചാർജ് പിരിക്കാൻ കെഎസ്ഇബി


ഷീബ വിജയൻ

തിരുവനന്തപുരം: നവംബറിലും സർചാർജ് പിരിക്കാൻ കെഎസ്ഇബി. യൂണിറ്റിന് 10 പൈസയാണ് സർചാർജ്. സെപ്റ്റംബറിൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതിലുള്ള അധിക ബാധ്യതയായ 58.47 കോടിയാണ് ഇന്ധന സർചാർജായി പിരിക്കുന്നത്. കഴിഞ്ഞ മാസവും യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്. പ്രതിമാസ ബില്ലുക്കാർക്കും ദ്വൈമാസ ബില്ലുക്കാർക്കും ഇതേ നിരക്ക് തന്നെയാണ് ഈടാക്കുക. കഴിഞ്ഞ മാസം സർചാർജ് പിരിച്ചത് ജൂലൈയിൽ 26.28 കോടിയുടെ അധിക ബാധ്യതയുണ്ടെന്ന് കാണിച്ചാണ്. ഇതാണ് സെപ്റ്റംബർ മാസത്തിൽ ഈടാക്കിയത്. ആഗസ്റ്റിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒൻപത് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരുന്നു സർചാർജ്.

article-image

വംനംമമനം

You might also like

  • Straight Forward

Most Viewed