സാമൂഹിക മുന്നേറ്റങ്ങളിൽ സമസ്തയുടെ പങ്ക് നിസ്തുലം: വടശ്ശേരി ഹസൻ മുസ്ല്യാർ
പ്രദീപ് പുറവങ്കര
മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃപരമായ പങ്ക്, കേരള മുസ്ലിംകളിൽ ഇന്നു കാണുന്ന ആത്മീയ ഉണർവിലും മത ഭൗതിക വിദ്യാഭ്യാസ മുന്നേറ്റത്തിലും സാമുദായിക സൗഹൃദത്തിലുമെല്ലാം നിസ്തുലമാണെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വാശ്ശേരി ഹസൻ മുസ്ല്യാർ പ്രസ്താവിച്ചു. സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്‌റൈൻ മനാമ സുന്നി സെന്ററിൽ സംഘടിപ്പിച്ച പ്രാസ്ഥാനിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ഇന്റർനാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വ: എം.സി. അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി, റഫീക്ക് ലത്വീഫി വരവൂർ, ശമീർ പന്നൂർ, സിയാദ് വളപട്ടണം, സുലെമാൻ ഹാജി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
xcv
