വടകര സഹൃദയവേദിയുടെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ : വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ കിംഗ് ഹമദ് ഹോസ്പിറ്റലിൽ (KHH) സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി. നൂറിലധികം പേർ പങ്കെടുത്ത ക്യാമ്പ് രാവിലെ 7:30 മുതൽ ഉച്ചക്ക് 12:30 വരെ നീണ്ടുനിന്നു.സംഘടനയുടെ രക്ഷാധികാരികൾ, എക്സിക്യൂട്ടീവ് ഭാരവാഹികൾ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, വനിതാവേദി ഭാരവാഹികൾ എന്നിവർ രക്തദാന ക്യാമ്പിന് സജീവമായി നേതൃത്വം നൽകി.
ക്യാമ്പിന് ശേഷം, വടകര സഹൃദയവേദിയെ പ്രതിനിധീകരിച്ച് എം.സി. പവിത്രൻ (സെക്രട്ടറി), രഞ്ജിത് വി.പി. (ട്രഷറർ), എം.എം. ബാബു (ആക്ടിങ് പ്രസിഡന്റ്), വിജയൻ കാവിൽ (കൺവീനർ) എന്നിവർ ഹോസ്പിറ്റൽ അധികൃതർക്ക് നന്ദി രേഖപ്പെടുത്തി.
sdfs
