കേരളപ്പിറവിയും, ജില്ലാരൂപവത്കരണ ദിനവും ആഘോഷിച്ച് ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര
മനാമ: പത്തനംതിട്ട ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ കേരളപ്പിറവി ദിനവും, അതോടൊപ്പം ജില്ലയുടെ 43-ാമത് രൂപവത്കരണ ദിനവും വിപുലമായി ആഘോഷിച്ചു. കലവറ റസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. അസോസിയേഷൻ സീനിയർ അംഗം മോനി ഓടികണ്ടത്തിൽ, സെക്രട്ടറി സുനു കുരുവിള എന്നിവർ ചേർന്നാണ് കേക്ക് മുറിക്കൽ ചടങ്ങ് നിർവഹിച്ചത്.
ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയന്റ് സെക്രട്ടറി സിജി തോമസ്, ചാരിറ്റി കൺവീനർ ജെയ്‌സൺ, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അനിൽ രാഘവൻ, അനിൽ, ലിബി ജെയ്‌സൺ എന്നിവരും പങ്കെടുത്തു.
sdfs
