'പൊൻബീറ്റ്സ് മുട്ടിപ്പാട്ട് ടീം' ബഹ്റൈനിൽ അരങ്ങേറി
പ്രദീപ് പുറവങ്കര
മനാമ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ബഹ്‌റൈൻ ചാപ്റ്ററിന് കീഴിലുള്ള കലാവേദിയുടെ 'പൊൻബീറ്റ്സ് മുട്ടിപ്പാട്ട് ടീം' ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (BMDF) സംഘടിപ്പിച്ച 'ഓണനിലാവ് 2025' പരിപാടിയിൽ പ്രൗഢഗംഭീരമായ അരങ്ങേറ്റം കുറിച്ചു. പൊന്നാനി താലൂക്കിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകൾക്ക് ഉന്നതി നൽകുക എന്നതുമാണ് ടീമിന്റെ പ്രാഥമിക ലക്ഷ്യം.
PCWF കലാവേദി കൺവീനർ നസീർ പൊന്നാനിയുടെ നേതൃത്വത്തിലാണ് പൊൻബീറ്റ്സ് മുട്ടിപ്പാട്ട് ടീം രൂപീകരിച്ചത്. ജോയന്റ് കൺവീനർമാരായ അലി കാഞ്ഞിരമുക്ക്, ജസ്‌നി സെയ്ത് എന്നിവരും ഇസ്മായിൽ, ശിഹാബ് വെളിയങ്കോട്, അൻവർ പുഴമ്പ്രം, നബീൽ എം.വി, എം.എഫ്. റഹ്മാൻ, ഫിറോസ് വെളിയങ്കോട്, തസ്‌നി അൻവർ, സിതാര നബീൽ, ലൈല റഹ്മാൻ, ശിഫ ശിഹാബ്, ഷഹല ആബിദ്, റയാൻ സെയ്ത്, മുഹമ്മദ് ഹസ്ഫാൻ വി.എം എന്നിവരുൾപ്പെടുന്ന ടീം അംഗങ്ങൾ അരങ്ങേറ്റത്തിലൂടെ ശ്രദ്ധേയരായി.
അരങ്ങേറ്റ പരിപാടിയിൽ പങ്കെടുത്ത ടീം അംഗങ്ങൾക്ക് ഡോ. യാസർ ചോമയിൽ, ഡോ. ശ്രീദേവി എന്നിവർ ചേർന്ന് മൊമെന്റോകൾ സമ്മാനിച്ചു. കൂടാതെ, BMDF ആക്ടിങ് പ്രസിഡന്റ് റംഷാദ് അയിലക്കാട് പ്രിവിലേജ് സർട്ടിഫിക്കറ്റുകളും കൈമാറി.
ssgsg
