അഞ്ചാമത് ബഹ്റൈൻ - ഇന്ത്യ സംയുക്ത ഹൈക്കമ്മീഷൻ യോഗം ചേർന്നു
പ്രദീപ് പുറവങ്കര
മനാമ: അഞ്ചാമത് ബഹ്റൈൻ - ഇന്ത്യ സംയുക്ത ഹൈക്കമ്മീഷൻ ന്യൂദൽഹിയിൽ വെച്ച് യോഗം ചേർന്നു. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്‌ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും സംയുക്തമായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മനാമ ഡയലോഗ് 2025ൻ്റെ വിജയത്തിനും ഡിസംബറിൽ ബഹ്റൈനിൽ നടക്കാനിരിക്കുന്ന ജി.സി.സി. ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്നതിനും ബഹ്റൈനെ ജയശങ്കർ അഭിനന്ദനം അറിയിച്ചു.
ബഹ്റൈനുമായി വളർന്നു വരുന്ന സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ താൽപര്യം അദ്ദേഹം യോഗത്തിൽ പരാമർശിച്ചു. ഗാസ സമാധാന പദ്ധതി അടുത്തിടെ അംഗീകരിച്ചത് ഇരു രാജ്യങ്ങളുടെയും പൊതു കാഴ്‌ചപ്പാട് മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഒരു സവിശേഷ അവസരം നൽകുന്നുണ്ടെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കാനും വെടിനിർത്തലിനെ മാനിക്കാനും ആഹ്വാനം ചെയ്യുന്നുണ്ടെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു.
vvxc
