"മെസ്സി മാർച്ചിൽ കേരളത്തിൽ എത്തും; ഉറപ്പ്"
ശാരിക
തിരുവനന്തപുരം: കേരളത്തിൽ മെസി മാർച്ചിൽ എത്തുമെന്ന് ഉറപ്പ് നൽകിയതായി കായികമന്ത്രി മന്ത്രി വി അബ്‌ദുറഹ്മാൻ വ്യക്തമാക്കി. രണ്ടുദിവസം മുൻപ് അർജന്റീന ടീമിന്റെ മെയിൽ കിട്ടിയെന്ന് മന്ത്രി പറഞ്ഞു. AFA ഉടൻ പ്രഖ്യാപനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു.
മെസിയും അർജൻറീനയും ഈ വർഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, നവീകരണത്തിനെന്ന പേരിൽ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്, ഇനി പഴയപടി എപ്പോഴാകും, കരാർ വ്യവസ്ഥകൾ എന്തൊക്കെയാണ്, സ്പോൺസറെ കണ്ടെത്തിയത് എങ്ങനെയാണ് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്.
ഇതിനിടെയാണ് മെസി മാർച്ചിൽ എത്തുമെന്ന അവകാശവാദവുമായി കായികമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
gdfg
