സംസ്ഥാന സ്കൂള്‍ കായികമേള: 236 പോയിന്‍റോടെ അത്‌ലറ്റിക്സ് കിരീടം ചൂടി മലപ്പുറം


ഷീബ വിജയൻ

തിരുവനന്തപുരം I സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തുടർച്ചയായ രണ്ടാംതവണയും അത്‌ലറ്റിക്സ് ചാമ്പ്യനായി മലപ്പുറം. 236 പോയിന്‍റോടെയാണ് നേട്ടം. രണ്ടാംസ്ഥാനത്തുള്ള പാലക്കാടിന് 205 പോയിന്‍റ് മാത്രമാണുള്ളത്. 2024 ൽ 247 പോയിന്‍റുമായിട്ടാണ് മലപ്പുറം കിരീടം നേടിയത്.

അവസാന ദിവസം 20 പോയിന്‍റിന്‍റെ ലീഡോടെയാണ് മലപ്പുറം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400 മീറ്ററിൽ വടവന്നൂര്‍ സ്കൂളിലെ താരങ്ങളുടെ മികവിൽ പാലക്കാട് മൂന്നു പോയിന്‍റിന്‍റെ ലീഡ് നേടി. എന്നാൽ റിലേ മത്സരത്തിന്‍റെ ബലത്തിൽ പാലക്കാടിനെ മറികടന്ന് മലപ്പുറം കിരീടനേട്ടത്തിലേക്ക് എത്തുകയായിരുന്നു.

article-image

fgfdfddf

You might also like

  • Straight Forward

Most Viewed