ഷരീഫ് പൊവ്വലിന് കെഎംസിസി ബഹ്‌റൈൻ സ്വീകരണം നൽകി
പ്രദീപ് പുറവങ്കര
മനാമ: മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ മുൻ കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറിയും, പ്രമുഖ അധ്യാപകനും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ ഷരീഫ് പൊവ്വലിന് കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ട്രഷറർ സുബൈർ കളത്തിക്കണ്ടി ഷാൾ അണിയിച്ച് ഷരീഫ് പൊവ്വലിനെ ആദരിച്ചു.
കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ, ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ്, കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരം, കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അശ്റഫ് തൊടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ, വനിതാ വിംങ് ഭാരവാഹികളായ സുബൈദ പി കെ സി, മുഫ്‌സിന ഫാസിൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
sdsad
