കുടുംബ സൗഹൃദവേദി കേരള പിറവി ദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ 28 വർഷക്കാലമായി ജീവകാരുണ്യ കലാസാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന പ്രമുഖ സംഘടനയായ കുടുംബ സൗഹൃദവേദി 69 മത് കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രസിഡന്റ് മോനി ഒടിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ മണിക്കുട്ടൻ ജി, ചാരിറ്റി വിങ് കൺവീനർ സയിദ് ഹനീഫ്, ജോയിന്റ് ട്രഷറർ സജി ജേക്കബ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എന്റർടൈൻമെന്റ് സെക്രട്ടറി അൻവർ നിലമ്പൂർ നന്ദി പറഞ്ഞു.
രാജേഷ് പെരുംങ്കുഴി, തോമസ് ജെ മാത്യു, പ്രകീഷ് ബാല, പ്രശാന്ത് മാസ്റ്റർ, ആന്റോ ജോസഫ്, ശിവദാസൻ, ആൽവിൻ ഫ്രാൻസിസ്, സുനി ടീച്ചർ, ഐശ്വര്യ, സൗന്ദര്യ എന്നിവരും കുട്ടികളും സന്നിഹിതരായിരുന്നു. തുടർന്ന് കേക്ക് മുറിച്ച് വിതരണം ചെയ്ത് ചടങ്ങിന് സമാപനം കുറിച്ചു.
asdasd
