അൽമന്നാഇ കമ്മ്യൂണിറ്റിസ് സെന്ററിൽ അറബിക് കോഴ്‌സ് ആരംഭിച്ചു
പ്രദീപ് പുറവങ്കര
മനാമ: അൽമന്നാഇ കമ്മ്യൂണിറ്റിസ് അവെയർനെസ്സ് സെന്റർ (മലയാള വിഭാഗം) മലയാളികൾക്കായി സംഘടിപ്പിക്കുന്ന അറബിക് കോഴ്‌സിന്റെ ഉദ്ഘാടനം അൽമന്നാഇ അഡ്മിനിസ്‌ട്രേറ്റീവ് കോർഡിനേറ്റർ ഡോ. സഅദുല്ല അൽമുഹമ്മദി നിർവഹിച്ചു.
പരിശുദ്ധ ഖുർആന്റെ ഭാഷയായ അറബി പഠിക്കേണ്ടതിന്റെ പ്രാധാന്യം ഡോ. സഅദുല്ല അൽമുഹമ്മദി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
അൽമന്നാഇ മലയാള വിഭാഗം പ്രസിഡന്റ് അബ്ദുൽ അസീസ് ടി.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോഴ്‌സിന്റെ വിവരണം കോഴ്‌സ് മെന്റർ വസീം അഹ്മദ് അൽഹികമി അവതരിപ്പിച്ചു. മറ്റ് ഭാഷകളിൽ നിന്ന് അറബി ഭാഷയ്ക്കുള്ള വ്യത്യാസങ്ങളും പ്രത്യേകതകളും അദ്ദേഹം വിശദീകരിച്ചു. കോഴ്‌സിന്റെ കാലാവധി ഉൾപ്പെടെയുള്ള മറ്റു വിവരങ്ങളെക്കുറിച്ച് അബ്ദു ലത്വീഫ് ആലിയമ്പത്ത് വിശദീകരിച്ചു. ബിനു ഇസ്മാഈൽ നന്ദി പ്രകാശിപ്പിച്ചു.
sdfsdf
