സുഡാൻ നിവാസികൾക്ക് ചികിത്സ സൗകര്യങ്ങൾ ഒരുക്കി കുവൈത്ത്


ഷീബ വിജയൻ

കുവൈത്ത് സിറ്റി: സുഡാനിലെ ജനങ്ങൾക്ക് ചികിത്സാസൗകര്യങ്ങൾ ഒരുക്കി കുവൈത്ത്. സുഡാനിൽ കണ്ണ് രോഗം വർധിച്ചതായ കണ്ടെത്തലിനെ തുടർന്ന് നാല് ഗവർണറേറ്റുകളിലായി ആയിരത്തിലധികം തിമിര ശസ്ത്രക്രിയകൾ കുവൈത്തിലെ പേഷ്യന്റ്സ് റിലീഫ് ഫണ്ട് പൂർത്തിയാക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ണുരോഗങ്ങളിൽ 10 മുതൽ 30 ശതമാനം വരെയാണ് ഇവിടെ ഉയർച്ചയുണ്ടയത്. പ്രതിരോധ സേവനങ്ങളുടെ അഭാവം, തിമിര ശസ്ത്രക്രിയകൾ നിർത്തിവെച്ചത്, അവശ്യ മരുന്നുകളുടെ കുറവ് എന്നിവയാണ് അന്ധത കേസുകളുടെ വർധനക്ക് കാരണമെന്ന് പേഷ്യന്റ്സ് റിലീഫ് ഫണ്ട് പ്രോഗ്രാംസ് ആൻഡ് പാർട്ണർഷിപ് ഡയറക്ടർ ഡോ. മുഹമ്മദ് അലി ഹാജോ പറഞ്ഞു. ഏറ്റുമുട്ടലിൽ കണ്ണിന് പരിക്കേറ്റവരിൽ പലർക്കും കാഴ്ച സംരക്ഷിക്കാൻ കഴിയുന്ന മെഡിക്കൽ സൗകര്യങ്ങളും ഇല്ല. അന്ധത കേസുകളുടെ എണ്ണം വർധിക്കാൻ ഇതു കാരണമാണ്.

article-image

kl,jjnjjhjghgvfxdfs

You might also like

  • Straight Forward

Most Viewed