പ്രവാസി വെൽഫെയർ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന മെയ് ഫെസ്‌റ്റിന്റെ ഭാഗമായി മെഡ് കെയറിന്റെ നേത്യത്വത്തിൽ മീറ്റ് യുവർ ഡോക്ടർ എന്ന പേരിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്ററിൽ രാവിലെ 7.00 മുതൽ 11.00 വരെയാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിലൂടെ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി ആർ. പിള്ള, ഡോ. ദീപക്, ഡോ. ജസ്സ് ജോയ്, ഡോ. നജീബ്, ഡോ. സരുൻ, എന്നിവർ സൗജന്യമായി രോഗികളെ പരിശോധിക്കും.പരിപാടിയുടെ വിജയത്തിനായി അനസ് കാഞ്ഞിരപ്പള്ളി ജനറൽ കൺവീനറും മൊയ്തു ടി. കെ കൺവീനറുമായ വിപുലമായ സംഘാടകസമിതിയെ തിരഞ്ഞെടുത്തു.സംഘാടകസമിതി യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. രജിസ്ട്രേഷന് 35597784 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
്േ്േിി