പത്തനംതിട്ട പ്രവാസി അസോസിയേഷൻ (PAPA) ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA ബഹ്‌റൈൻ) ഈ വർഷത്തെ ഇഫ്താർ സംഗമത്തിന് പകരം ലേബർ ക്യാമ്പുകളിൽ ഇഫ്താർ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ആഘോഷങ്ങൾ ഒഴിവാക്കി, അർഹരായ തൊഴിലാളികൾക്ക് നേരിട്ട് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ ഈ കാരുണ്യപ്രവർത്തി നടത്തിയത്.

അസ്കറിലെ പ്രമുഖ കമ്പനിയുടെ ലേബർ ക്യാമ്പിലെ മുന്നൂറിലധികം തൊഴിലാളികൾക്കാണ് കിറ്റുകൾ എത്തിച്ചുനൽകിയത്. അസോസിയേഷൻ നേരത്തെ സംഘടിപ്പിച്ച 'ബിരിയാണി ചലഞ്ചിൽ' നിന്നുള്ള തുകയും വിഷ്ണു ദേവാഞ്ജനത്തിന്റെ സഹകരണവും പ്രയോജനപ്പെടുത്തിയാണ് വിശുദ്ധ റമദാനിലെ ഈ വിതരണം സംഘടിപ്പിച്ചത്.

ആക്ടിംഗ് പ്രസിഡന്റ് മോൻസി ബാബു, സെക്രട്ടറി സുനു കുരുവിള, ട്രഷറർ വിനീത് വി.പി, ഇഫ്താർ കൺവീനർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു ദേവാഞ്ജനം, അനിൽ രാഘവൻ, ജയ്സൺ വർഗീസ്, വിഷ്ണു പി സോമൻ, ബിജിൻ, ബിനു കോന്നി, ജോബി വർഗീസ്, ഷീലു വർഗീസ്, അഞ്ചു വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. സഹകരിച്ച എല്ലാവർക്കും കൺവീനർ അനിൽ നന്ദി രേഖപ്പെടുത്തി.

article-image

dsadsadsads

article-image

ssasa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed