ഇറാന്റെ ആക്രമണങ്ങളെ തകർത്ത് ബഹ്‌റൈൻ പ്രതിരോധ സേന; ഇതുവരെ വെടിവെച്ചിട്ടത് 372 മിസൈലുകളും ഡ്രോണുകളും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ 134 മിസൈലുകളെയും 238 ഡ്രോണുകളെയും ബഹ്‌റൈൻ പ്രതിരോധ സേനയുടെ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. രാജ്യത്തിന് നേരെയുള്ള ഇത്തരം തുടർച്ചയായ ഭീകരാക്രമണങ്ങളെ സൈന്യം അതീവ ജാഗ്രതയോടെയാണ് നേരിടുന്നതെന്ന് ജനറൽ കമാൻഡ് അറിയിച്ചു. സൈനികരുടെ ഉയർന്ന യുദ്ധസന്നദ്ധതയിലും പ്രവർത്തനക്ഷമതയിലും അഭിമാനമുണ്ടെന്നും രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്നും ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കി.
ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് സൈന്യം കർശന നിർദ്ദേശം നൽകി. സൈനിക നീക്കങ്ങളുടെയോ തകർന്നു വീണ അവശിഷ്ടങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം. വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണം. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്നും ഇത് പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും ബഹ്‌റൈൻ പ്രതിരോധ സേന ചൂണ്ടിക്കാട്ടി.
ASASDASD



