ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2024 ന്റെ ഫിനാലെ മെയ് 1ന്

ബഹ്റൈൻ കേരളീയ സമാജം കഴിഞ്ഞ ഒരു മാസത്തോളമായി നടന്നുവരുന്ന ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2024 ന്റെ ഫിനാലെ മെയ് 1ന് ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടക്കും. വൈകീട്ട് അഞ്ച് മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയായിരിക്കും. കേരള നിയമസഭാംഗം പ്രമോദ് നാരായണൻ, ദേവ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജയദീപ് ഭരത്ജി എന്നിവരാണ് വിശിഷ്ടാതിഥികൾ. തിരഞ്ഞെടുത്ത ഗ്രൂപ്പ് ഇനങ്ങളിൽ ജേതാക്കളാകുന്ന ടീമുകളുടെ നൃത്തനൃത്യങ്ങൾ, സംഘഗാനം, വിവിധ കലാപരിപാടികൾ എന്നിവ പൊതുസമ്മേളനത്തിനോടൊപ്പം അരങ്ങേറും.
വ്യക്തിഗത, ഗ്രൂപ്പ് മതസരങ്ങളുടെ സമ്മാനദാനങ്ങൾക്ക് പുറമെ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന കുട്ടികൾക്കുള്ള കലാതിലകം, കലാപ്രതിഭ, ബാലതിലകം, ബാലതിലകം, ഗ്രൂപ്പ് ചാമ്പ്യൻഷിപ്പുകൾ, പ്രത്യേക ഗ്രൂപ്പ് ചാമ്പ്യൻഷിപ്പുകൾ, നാട്യരത്ന, സംഗീത രത്ന, സാഹിത്യ രത്ന, കലാരത്ന തുടങ്ങിയ ടൈറ്റിൽ അവാർഡുകളും സമ്മാനിക്കും.വ്യത്യസ്ത വിഭാഗങ്ങളിലായി 135-ലധികം വ്യക്തിഗത ഇനങ്ങളും പതിനഞ്ച് ഗ്രൂപ്പ് ഇനങ്ങളും ആണ് ഇത്തവണത്തെ കലോത്സവത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നത്.പന്ത്രണ്ടിൽ അധികം സ്‌കൂളുകളിൽ നിന്നുള്ള 700-ലധികം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി. ഇത് സംബന്ധിച്ച വാർത്തസമ്മേളനത്തിൽ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ബാലകലോത്സവം ജനറൽ കൺവീനർ നൗഷാദ് ചേരിയിൽ, വൈസ് പ്രസിഡണ്ട് ദിലീഷ് കുമാർ, എന്റർടെയിൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, മെമ്പർഷിപ്പ് സെക്രട്ടറി വിനോദ് അളിയത്ത്, ട്രഷറർ ദേവദാസ് കുന്നത്ത് എന്നിവർ പങ്കെടുത്തു.
sfdsf