പപ്പൻ ചിരന്തന നാടക അവാർഡ് 2023 വിജയി സതീഷ്. കെ. സതീഷ്

മികച്ച മലയാള നാടക രചനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ പ്രതിഭ ഏർപ്പെടുത്തിയ ‘പപ്പൻ ചിരന്തന നാടക അവാർഡ് 2023ന്റെ’ വിജയിയായ സതീഷ്. കെ.സതീഷിന് കേരള നിയമസഭ സ്‌പീക്കർ എ.എൻ. ഷംസീർ കൈമാറി. 48 രചനകളിൽ നിന്നാണ് സതീഷ് .കെ. സതീഷിൻ്റെ ‘ബ്ലാക്ക് ബട്ടർഫ്ലൈസ് മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തയ്യായിരം രൂപയും ഡോ: സാം കുട്ടി പട്ടംകരി രൂപകല്പന ചെയ്‌ത് പ്രവീൺ രുഗ്മ നിർമ്മിച്ച ശില്പവുമാണ് അവാർഡായി നൽകിയത്. തലശ്ശേരിയിലെ നവരത്ന ഓഡിറ്റോറിയത്തിൽ പ്രതിഭ പ്രവർത്തകരുടെയും, കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും പ്രതിഭ കേരള ചാപ്റ്റർ അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന അവാർഡ്‌ദാന ചടങ്ങിൽ പ്രതിഭ ജനറ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു.
പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. പ്രവാസി കമ്മീഷൻ അംഗം ജാബിർ മാളിയേക്കൽ, പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ മെംബറുമായ സി.വി.നാരായണൻ, പ്രതിഭ കേരള ചാപ്റ്റർ സെക്രട്ടറി കെ. സതീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ഷിജു പിണറായി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
ിേ്ി
ിു്ിു
െ്ിേ്െി