പശ്ചിമേഷ്യൻ പ്രതിസന്ധി: അടിയന്തര രക്തദാന ക്യാമ്പുമായി കെ.പി.എഫ് ബഹ്റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 'രക്തം നൽകൂ ജീവൻ നൽകൂ' എന്ന ആപ്തവാക്യവുമായി ഒരാഴ്ചയോളം നീണ്ടുനിന്ന ക്യാമ്പിൽ ഇതുവരെ എഴുപതോളം പേർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, വൈസ് പ്രസിഡന്റ് അഖിൽ താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. രക്ഷാധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ, യു.കെ. ബാലൻ, ഇന്റേണൽ ഓഡിറ്റർ ഹരീഷ് പി.കെ, ചാരിറ്റി വിങ് ജോയിന്റ് കൺവീനർ ബിദുലേഷ് പറമ്പത്ത്, ജോയിന്റ് ട്രഷറർ സുജീഷ് മാടായി, വനിതാ വിഭാഗം കൺവീനർ സജ്‌ന ഷാനൂബ് എന്നിവരും വിവിധ വിങ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.
മേഖലയിലെ നിലവിലെ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും രക്തം നൽകാൻ സന്നദ്ധമാണെന്ന് കെ.പി.എഫ് ചാരിറ്റി വിങ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയെ (+973 36270501) ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.
AS



