ഐവൈസിസി യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു


ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഐവൈസിസിയുടെ നേതൃത്വത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മനാമ കെസിടി ഹാളിൽ നടന്ന കൺവൻഷനിൽ വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ പങ്കെടുത്തു. ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അലൻ ഐസക് സ്വാഗതം പറഞ്ഞു. കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കെ എം സി സി വൈസ് പ്രസിഡന്റ് ഷംസുദീൻ വെള്ളികുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. 

ഒഐസിസി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ. ഐ ഓ സി ബഹ്റൈൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഗയാസ്, ആം ആത്മി പാർട്ടി പ്രതിനിധി കെ ആർ നായർ, ആർഎംപി ബഹ്റൈൻ സംഘടന നൗക ബഹ്റൈൻ പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞി രാമൻ സാമൂഹിക പ്രവർത്തകൻ ബിജു ജോർജ്ജ്,ഗഫൂർ കൈപ്പമംഗലം, അനിൽ യു കെ.ഓ കെ കാസിം ലത്തീഫ് കോളിക്കൽ, ജമാൽ കുറ്റികാട്ടിൽ ഐ വൈ സി സി സ്ഥാപക പ്രസിഡന്റ് അജ്‌മൽ ചാലിൽ എന്നിവർ സംസാരിച്ചു. അനസ് റഹിം അവതാരകൻ ആയിരുന്ന യോഗത്തിൽ ഐ വൈ സി സി ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദി പറഞ്ഞു.

article-image

zsfzdf

You might also like

Most Viewed