ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് റോജി ജോണിന് യാത്രയയപ്പ് നൽകി; സുനിൽ മനവളപ്പിൽ പുതിയ പ്രസിഡന്റ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് റോജി ജോണിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും ബിഡികെയുടെ വളർച്ചയിലും രക്തദാന-സാമൂഹിക സേവന പ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ മികച്ച സംഭാവനകളെ യോഗം ഓർത്തെടുത്തു.
ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ രക്ഷാധികാരി ടി. ജെ. ഗിരീഷ്, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, ട്രഷറർ ജിബിൻ ജോയ് തുടങ്ങി വിവിധ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
യോഗത്തിൽ വെച്ച് സുനിൽ മനവളപ്പിലിനെ ബിഡികെ ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ പ്രസിഡന്റായും അബ്ദുൽ നാഫിയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
േിേ്ി

