ആയിരം വിക്കറ്റും, പതിനായിരം റൺസും: നേട്ടങ്ങളുടെ നിറവിൽ ബോബ് സിസി ബഹ്റൈൻ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ഹാർഡ് ടെന്നീസ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ബോബ് സിസി (BOB CC) താരം മുഹമ്മദ് റിയാസും അമീറും. 1000 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ മലയാളി താരമെന്ന അപൂർവ്വ നേട്ടത്തിന് റിയാസ് അർഹനായപ്പോൾ, 10,000 റൺസ് തികച്ച് ടീമിലെ അമീറും നേട്ടം സ്വന്തമാക്കി.
ബോബ് സിസിയുടെ ഓണാഘോഷ പരിപാടിയായ 'ബോബോണം' വേദിയിൽ വെച്ച് ഹെഡ്ജ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഗ്രൂപ്പും ബോബ് സിസിയും ഇരുതാരങ്ങളെയും മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ പങ്കെടുത്തു. ബോബ് സിസി ക്യാപ്റ്റൻ ശംഭു, വൈസ് ക്യാപ്റ്റൻ ഗോകുൽ, ജെറിൻ എന്നിവർക്കൊപ്പം ടീമിലെ മുഴുവൻ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
asdasd

