ബഹ്റൈൻ എഫ്.എസ്.എ സർഗവേദി പ്രവാചക മദ്ഹ് ഗാന മത്സരം: വിജയികളെ പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: എഫ്.എസ്.എ സർഗവേദി സംഘടിപ്പിച്ച പ്രവാചക മദ്ഹ് ഗാന മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ നടന്നു. മാറ്റുരച്ച 10 ഫൈനലിസ്റ്റുകളിൽ നിന്ന് മുഹമ്മദ് ശിഹാബ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫൈസൽ ടി.വി രണ്ടാം സ്ഥാനവും എ.എ അക്ബർ അലി മൂന്നാം സ്ഥാനവും നേടി. സുനിൽ മേനോൻ, അഡ്വ. ഇന്ദു രാജേഷ്, നിസാർ ഉസ്മാൻ എന്നിവരായിരുന്നു വിധികർത്താക്കൾ.
dfsdf
sdfsf
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് എം.എം സുബൈർ പരിപാടി ഉദ്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ചടങ്ങിൽ പ്രഭാഷണം നടത്തി. സർഗവേദി കൺവീനർ നൗമൽ റഹ്മാൻ സ്വാഗതവും വകുപ്പ് സെക്രട്ടറി മൂസ കെ. ഹസൻ നന്ദിയും പറഞ്ഞു. എഫ്.എസ്.എ കേന്ദ്ര സമിതി അംഗങ്ങളും ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.
sddsgd

