മമ്മൂട്ടിയുടെ ജന്മദിനാഘോഷം: ബഹ്റൈൻ മമ്മൂട്ടി ഫാൻസ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ മമ്മൂട്ടി ഫാൻസ്, ബദർ അൽ സഫാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലേബർ ക്യാമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്റൈൻ മമ്മൂട്ടി ഫാൻസ് സെക്രട്ടറി ഫൈസലിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു.
വിവിധ ആരോഗ്യ പരിശോധനകളും വിദഗ്ദ്ധ മെഡിക്കൽ സേവനങ്ങളും തൊഴിലാളികൾക്ക് പൂർണമായും സൗജന്യമായി ലഭ്യമാക്കി. സാധാരണക്കാരായ തൊഴിലാളികളുടെ ആരോഗ്യപരിപാലനത്തിന് പിന്തുണ നൽകുന്നതിനൊപ്പം മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങൾക്ക് സാമൂഹിക പ്രതിബദ്ധതയുടെ സന്ദേശം പകരാനും ക്യാമ്പിലൂടെ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.

