വിസ്‌ഡം ബഹ്‌റൈൻ "ടീൻ സ്പേസ്" ഒക്ടോബർ രണ്ടിന് നടക്കും
പ്രദീപ് പുറവങ്കര
മനാമ: വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിന് മതവിജ്ഞാനത്തിലധിഷ്ഠിതമായ ദിശാബോധം നൽകുന്നതിനായി വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന "ടീൻ സ്പേസ്" ഒക്ടോബർ 2 വെള്ളിയാഴ്ച മനാമ കെ.എം.സി.സി ഹാളിൽ നടക്കും. ഹിദ്ദ് അൽ ഹിദായ സെന്ററിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയത്.
ലഹരിയിലേക്കും വഴിവിട്ട ജീവിതരീതികളിലേക്കും വഴുതിവീഴുന്ന യുവതലമുറയ്ക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകേണ്ടത് അനിവാര്യമാണെന്ന് യോഗത്തിൽ സ്വാലിഹ് അൽ ഹികമി ഓർമ്മിപ്പിച്ചു. അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവെയർനെസ് സെന്റർ മലയാള വിഭാഗം പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം ആശംസിച്ചു.
തുടർന്ന് ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മായിൽ, എജുക്കേഷൻ സെക്രട്ടറി സാദിഖ് ബിൻ യഹ്യ, വൈസ് പ്രസിഡന്റ് സി.എം. അബ്ദു ലത്വീഫ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ഒക്ടോബർ അവസാനം നടക്കുന്ന വിസ്‌ഡം "ഫാമിലി കോൺഫറൻസ്" വിജയിപ്പിക്കാനും യോഗത്തിൽ ആഹ്വാനം ചെയ്തു. സയ്യദ് മുഹമ്മദ് ഹംറാസിന്റെ ഉൽബോധനത്തോടെയാണ് യോഗം അവസാനിച്ചത്.
േ്േി

