പൂരവിവാദം തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സുരേഷ് ഗോപി


പൂര വിവാദം തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശ്ശൂരിലെ മുഖ്യ ചർച്ച വികസനമാണ്. ഇന്നസെൻ്റിൻ്റെ ചിത്രം ഫ്ലെക്സിൽ ഉപയോഗിച്ചതിൽ അനൗചിത്യമുണ്ടെന്ന് തോന്നിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

പൂരത്തിൽ സർക്കാരിന് വീഴ്ചയുണ്ട്. ആരോപണങ്ങളിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ്. നാട് അറിയുന്നവരെയല്ല, നാടിന് ഗുണമുള്ളവനെ തെരെഞ്ഞെടുക്കണമെന്നാണ് ജനം പറയുന്നത്. ബിജെപി – സിപിഎം അന്തർധാരയെന്ന ആരോപണത്തിൽ സുരേഷ് ഗോപി കെ മുരളീധരന് മറുപടി നൽകി. സിപിഐഎമ്മിന്റെ കാര്യം സിപിഐഎം നോക്കിക്കോളും. മുരളീധരൻ കോൺഗ്രസിന്റെ കാര്യം നോക്കുക. സിപിഐഎമ്മിന്റെ സംഘടനാപരമായ സംവിധാനത്തെ കെ മുരളീധരൻ അവിശ്വസിക്കേണ്ടതില്ല.

ഇന്നസെൻറ് ചിത്രം ഫ്ലക്സ് ബോർഡിൽ ഉപയോഗിച്ചതിൽ അനൗചിത്യം തോന്നിയില്ല. ഫ്ലക്സ് ബോർഡ് തയ്യാറാക്കുന്നത് തന്റെ അറിവോടെയല്ല.
ഫ്ലക്സ് ബോർഡുകളിൽ പരാതി ഉയർന്നാൽ അത് പിൻവലിക്കുന്നതും ഫ്ലക്സ് ബോർഡ് വയ്ക്കുന്നതും പാർട്ടി പ്രവർത്തകരാണ്. ടോവിനോയുടെ ചിത്രം ഉപയോഗിച്ചതിൽ മന്ത്രിയായിരുന്ന ആൾക്ക് അനൗചിത്യം തോന്നിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

article-image

dsdfsdfsdfsdd

You might also like

Most Viewed