ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു


ബഹ്‌റൈൻ പ്രതിഭയും ഒന്നാണ് കേരളം ഒന്നാമതാണ് കേരളം കൂട്ടായ്മയും ചേർന്ന് ആലത്തൂർ − പാലക്കാട് മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പ്രതിഭ ഹാളിൽ നടന്ന കൺവെൻഷൻ സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്തു.  

പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, എൻ.വി. ലിവിൻ കുമാർ, ഐ.എം.സി.സി ഭാരവാഹി മൊയ്‌തീൻ കുട്ടി പുളിക്കൽ, പ്രതിഭ വൈസ് പ്രസിഡന്‍റ് നൗഷാദ് പൂനൂർ, വനിത വേദി പ്രസിഡന്‍റ് ഷമിത സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. അനീഷ് പി.വി സ്വാഗതം പറഞ്ഞ യോഗത്തിൽ  ഷിബു ചെറുതുരുത്തി അധ്യക്ഷത വഹിച്ചു. ജയരാജ് വെള്ളിനേഴി നന്ദി രേഖപ്പെടുത്തി. 

article-image

sdsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed