മുഹറഖ് തീരത്ത് ബഹ്റൈൻ കോസ്റ്റ് ഗാർഡിന്റെ സംയുക്ത പരിശോധന
പ്രദീപ് പുറവങ്കര
മുഹറഖ് ഗവർണറേറ്റിലെ വിവിധ തീരപ്രദേശങ്ങളിൽ ബഹ്റൈൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന സംഘടിപ്പിച്ചു. കടൽയാത്രകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, സുപ്രീം കൗൺസിൽ ഫോർ ദി എൻവയോൺമെന്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്‌സസ്, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന.
കടൽയാത്രാ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുക, ബോട്ടുകളിൽ ലൈസൻസ് പ്ലേറ്റുകളും സൈഡ് നമ്പറുകളും സ്ഥാപിക്കുക, സെയ്‌ലിംഗ് ലൈസൻസുകളുടെയും ബോട്ട് ഉടമസ്ഥാവകാശത്തിന്റെയും സാധുത പരിശോധിക്കുക, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) ഉപകരണങ്ങൾ ശരിയായി ഘടിപ്പിച്ച് പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, അനധികൃത പ്രവാസി തൊഴിലാളികളെ കണ്ടെത്തുക, മൽസ്യബന്ധന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം.
പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ബഹ്‌റൈൻ രാജ്യത്തിന്റെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിനുമായി ഇത്തരത്തിലുള്ള സംയുക്ത പരിശോധനകൾ തുടർന്നും നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
dxfdxd

