മനുഷ്യക്കടത്തിനെതിരെ ബോധവൽക്കരണ പ്രചാരണവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ : മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും സമൂഹത്തിൽ അവബോധം വളർത്തുന്നതിനുമായി ബഹ്‌റൈനിലെ വിവിധ ഗവർണറേറ്റുകളിൽ ബോധവൽക്കരണ പ്രചാരണം സംഘടിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി ഹ്യൂമൻ ട്രഫിക്കിങ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് പബ്ലിക് മൊറാൾസ് ഡയറക്ടറേറ്റാണ് പരിപാടി സംഘടിപ്പിച്ചത്.

മനുഷ്യക്കടത്തിനെതിരെ സുരക്ഷാ-സാമൂഹിക പങ്കാളിത്തം ശക്തമാക്കാനും, ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നതിന് മുൻപോ അല്ലെങ്കിൽ സംശയം തോന്നുമ്പോഴോ അധികൃതരെ അറിയിക്കാനുള്ള വഴികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനുമുള്ള ആഭ്യന്തര മന്ത്രി ഫീൽഡ് മാർഷൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി.

article-image

പരിപാടിയുടെ ഭാഗമായി വിവിധ ഭാഷകളിലുള്ള ബോധവൽക്കരണ ലഘുലേഖകളും ഉപഹാരങ്ങളും പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടത്തിൽ ബഹ്‌റൈന് അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന അംഗീകാരവും പ്രചാരണത്തിൽ എടുത്തുപറഞ്ഞു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 555 എന്ന ഹോട്ട്ലൈൻ നമ്പറിൽ ഉടനടി വിവരമറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed