പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി എല്ലാ പ്രവാസികളും ഒന്നിക്കണമെന്ന് ഒ.ഐ.സി.സി

കേന്ദ്ര−കേരള സര്‍ക്കാരുകളുടെ പ്രവാസി സമൂഹത്തിനോടുള്ള അവഗണനയ്ക്ക് എതിരെ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി എല്ലാ പ്രവാസി കുടുംബങ്ങളും രംഗത്ത് വരണമെന്ന് ഒ.ഐ.സി.സി/ഇന്‍കാസ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കെ.പി.സി.സി ഓഫീസില്‍ ചേര്‍ന്ന പ്രചാരണ സമിതി യോഗത്തില്‍ ഒ.ഐ.സി.സി/ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥ പെരുമാള്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി മാധ്യമ സമിതി അധ്യക്ഷന്‍ ചെറിയാന്‍ ഫിലിപ്പ്, കെ.പി.സി.സി വാര്‍ റൂം കോ−ചെയര്‍മാന്‍ മണക്കാട് സുരേഷ്, ഗ്ലോബല്‍ പ്രസിഡന്റ് ജയിംസ് കൂടല്‍, ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ബിനു കുന്നന്താനം, യേശുശീലന്‍, സജി ഔസേപ്പ്, റഫീഖ് മട്ടന്നൂര്‍, ഗീവര്‍ഗീസ് പണിക്കര്‍, ഷാജി പൊഴിയൂര്‍ തുടങ്ങിയവർ സംസാരിച്ചു.
adsads