മാറ്റ് ബഹ്‌റൈൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി

മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ (മാറ്റ് ബഹ്‌റൈൻ) മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. സമസ്ത ബഹ്‌റൈൻ കോർഡിനേറ്റർ ബഷീർ ദാരിമി റംസാൻ സന്ദേശം നൽകി. ബഹ്‌റൈൻ പാർലിമെന്റ് അംഗം ഹസ്സൻ ഈദ് ബുക്കമ്മാസ് സംഗമം ഉദ്ഘാടനം ചെയ്തു. മാറ്റ് ബഹ്‌റൈൻ പ്രസിഡന്റ് ഗഫൂർ കയ്പമംഗലം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അലി കേച്ചേരി സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളൈ, ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, സംസ്കാര തൃശ്ശൂർ പ്രസിഡന്റ് എം. ആർ. സുഗതൻ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്,
ഇന്ത്യൻ സ്കൂൾ കോർ കമ്മിറ്റി കൺവീനർ ഹക്കീം, റെഫീഖ് അബ്ദുള്ള, എബ്രഹാം ജോൺ, ഫാസിൽ താമരശ്ശേരി എന്നിവർ സംസാരിച്ചു.കൺവീനർ ഹുസൈൻ വലിയകത്ത് നന്ദി രേഖപ്പെടുത്തി.
ീിുു