ഗുദേബിയ കൂട്ടം ഈസ്റ്റർ ഈദ് വിഷു ആഘോഷം സംഘടിപ്പിച്ചു

ഈസ്റ്റർ ഈദ് വിഷു ദിനംപ്രമാണിച്ചു ഗുദേബിയ കൂട്ടം അണ്ടലാസ് ഗാർഡനിൽ നടത്തിയ മതസൗഹാർദ്ദവേദിയിൽ സുബീഷ് നിട്ടൂർ അധ്യക്ഷത വഹിച്ചു. ഷമീന മഹ്റിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സാമൂഹ്യപ്രവർത്തകനായ സായിദ് ഹനീഫ, മുഹമ്മദ് യൂസഫ്, കൈൻ മത്തെയ്, ഇ. വി രാജീവൻ എന്നിവർ ആശംസകൾ നേർന്നു. അറുന്നൂറോളം പേർക്ക് പായസവിതരണവും ചെയ്തു.
അൻസാർ മൊയ്ദീൻ നന്ദി പറഞ്ഞ ചടങ്ങിൽ എക്സിക്യൂട്ടീവ് മെമ്പർ ആയ മുജീബ് റഹ്മാൻ, റോജി ജോൺ, അനുപ്രിയ ശ്രീജിത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു.
ോേി്ോേി