അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ഈദ് ശ്രദ്ധേമായി

ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ മനാമ മുൻസിപ്പാലിറ്റി കോംമ്പൗണ്ടിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേമായി. അൽ ഫുർഖാൻ സെന്റർ പബോധകൻ നിയാസ് സ്വലാഹി ഈദ് നമസ്കാരത്തിന് നേതൃത്വം നൽകി.
തുടർന്ന് നടന്ന ഈദ് സൗഹൃദ സംഗമത്തിൽ പ്രമുഖ വാഗ്മിയും പ്രബോധകനുമായ എംഎം അക്‌ബർ ഈദ് സന്ദേശം നൽകി. ഈദ് സൗഹൃദ സംഗമത്തിൽ സമൂഹിക പ്രവർത്തകനും ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനുമായ അബ്രഹാം ജോൺ, കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പങ്കെടുത്തു. അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫു ഖാസിം സ്വാഗതം പറഞ്ഞു.
asdsad