ബഹ്റൈൻ ഏഷ്യൻ സ്കൂളിൽ ലീഡർഷിപ്പ് കൗൺസിൽ അധികാരമേറ്റു; ഇൻവെസ്റ്റിചർ സെറിമണി സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ടൂബ്ലിയിലെ ദി ഏഷ്യൻ സ്കൂളിൽ 2026-2027 അക്കാദമിക വർഷത്തേക്കുള്ള പുതിയ സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു. കാമ്പസിൽ നടന്ന ചടങ്ങിൽ സ്കൂളിന്റെ നേതൃത്വചുമതല പുതിയ വിദ്യാർത്ഥി പ്രതിനിധികൾ ഔദ്യോഗികമായി ഏറ്റെടുത്തു.

article-image

തനിഷ് മുഖർജി (ഹെഡ് ബോയ്), ആൻസ് ബിനു (ഹെഡ് ഗേൾ), സാക്ഷാത് ഗുഹൻ (ഡെപ്യൂട്ടി ഹെഡ് ബോയ്), നെയ്‌ല മുഹമ്മദ് (ഡെപ്യൂട്ടി ഹെഡ് ഗേൾ) എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കൗൺസിൽ പ്രവർത്തിക്കുക. ജൂനിയർ (ക്ലാസ് 3-5), സീനിയർ (ക്ലാസ് 6-12) വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥി പ്രതിനിധികൾക്ക് ബാഡ്ജുകൾ സമ്മാനിച്ചു. കായിക വിഭാഗം ക്യാപ്റ്റനായി ആരോൺ കോശി ഡെനിസും വൈസ് ക്യാപ്റ്റനായി ദർശിക ഉദയും അധികാരമേറ്റു. വിവിധ ഹൗസ് ക്യാപ്റ്റൻമാർ, വൈസ് ക്യാപ്റ്റൻമാർ, കൾച്ചറൽ സെക്രട്ടറിമാർ, പ്രിഫെക്റ്റുകൾ എന്നിവരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു.

പരമ്പരാഗത തിരി തെളിയിക്കലോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ ബാൻഡ് വിദ്യാർത്ഥി നേതാക്കൾക്ക് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി. ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ എലിസബത്ത് ജോസഫ് ലീഡർഷിപ്പ് ടീമിന് സ്കൂൾ പതാക കൈമാറി. വിദ്യാർത്ഥി നേതൃത്വം സേവനസന്നദ്ധതയിലും വ്യക്തിത്വ വികസനത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച പ്രിൻസിപ്പൽ ആന്റണി ജൂഡ് ഓർമ്മിപ്പിച്ചു.

article-image

fdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed