ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ ഹിന്ദി ദിവസ് ആഘോഷിച്ചു; സാംസ്കാരിക പരിപാടികളും ക്വിസ് മത്സരവും ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: ഹിന്ദി ഭാഷയുടെ സമൃദ്ധിയും വൈവിധ്യവും സാംസ്കാരിക പ്രാധാന്യവും വിളിച്ചോതി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഹിന്ദി ദിവസ് ആഘോഷിച്ചു. എംബസി പരിസരത്ത് നടന്ന ചടങ്ങിൽ എംബസി അംഗങ്ങളും പ്രവാസി സമൂഹവും പങ്കെടുത്തു.
കവിതാപാരായണം, നാടകങ്ങൾ, നൃത്തപരിപാടികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. പരിപാടിയുടെ ഭാഗമായി ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനായി പ്രത്യേക ഓൺലൈൻ ഹിന്ദി ക്വിസ് മത്സരവും എംബസി സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ പ്രവാസികളിൽ നിന്ന് വലിയ പങ്കാളിത്തമാണ് മത്സരത്തിന് ലഭിച്ചത്.
ചടങ്ങിൽ ഹിന്ദിയിൽ സംസാരിച്ച ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഇന്ത്യയുടെ സാംസ്കാരികവും ഭാഷാപരവുമായ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. പരിപാടിയിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങളും അംബാസഡർ വിതരണം ചെയ്തു.
dsff

